വാരാന്ത്യ ലോക്ഡൗണില്‍നിന്ന് ശനിയാഴ്ച എടുത്തു മാറ്റും. ഇനിയുള്ളത്‌ ഞായറാഴ്ച ലോക്ഡൗണ്‍ മാത്രം

വാരാന്ത്യ ലോക്ഡൗണ്‍ ഇനിയില്ല. പകരം ഞായറാഴ്ച ലോക്ഡൗണ്‍ മാത്രം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.ടിപിആര്‍ അടിസ്ഥാനമാക്കി ഇതുവരെ നടപ്പാക്കിയ നിയന്ത്രണങ്ങളിലും കാര്യമായ അഴിച്ചുപണി പ്രതീക്ഷിക്കാം. രോഗികളുടെ എണ്ണം നോക്കിയായിരിക്കും ഇനി നിയന്ത്രണം ഏര്‍പ്പെടുത്തുക. കടകളുടെ പ്രവൃത്തിസമയം ദീര്‍ഘിപ്പിക്കാനും തീരുമാനമുണ്ട്. ഇളവുകള്‍ നാളെ ആരോഗ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിക്കും.

വാരാന്ത്യ ലോക്ഡൗണില്‍നിന്ന് ശനിയാഴ്ച എടുത്തു മാറ്റും. ഇനിയുള്ളത്‌ ഞായറാഴ്ച ലോക്ഡൗണ്‍ മാത്രം

Leave a Reply